Friday, August 23, 2013

അമ്മകഥകൾ -1 തുടരുന്നു

അങ്ങനെ ഇരിക്കെ ഒരു ദിവസം...
വീട്ടില്‍ ഞാനും എന്റെ ഒരു കൊച്ചു കസിനും മാത്രം ഉള്ള സമയം...അവന്‍ ടി വി കാണുന്നു...ഞാൻ  സമയം കളയാന്‍ എന്താന്ന് നോക്കി നടക്കുമ്പോ ആണ് ചേട്ടായി തലേന്ന് എടുത്തോണ്ട് വന്ന ഏതോ മലയാളം പടത്തിന്റെ സി ഡി കണ്ടത്...അത് കണ്ടേക്കാം എന്ന് കരുതി ഞാൻ കമ്പ്യൂട്ടർ ഇരിക്കുന്ന മുറിയിലേക്ക് ചെന്നു ...എല്ലാം ഓണ്‍ ആക്കി drive ഇൽ  CD ഇട്ടു...അപ്പോൾ വരുന്നു ഒരു message ..."cannot  open file  as C drive is  full ".. (hard disk size 10GB  മാത്രം ആയ കാലത്തെ കഥ ആണ് കേട്ടോ )

എന്നാൽ പിന്നെ C drive  നെ ശെരിയാക്കീട്ടു  തന്നെ കാര്യം എന്ന് ഞാൻ തീരുമാനിച്ചു....ചേട്ടായിയെ മനസ്സില് ധ്യാനിച്ച് അവൻ പറഞ്ഞു തന്ന പോലെ C  യിലെ മ്യൂസിക്‌ എന്നാ folder ഇൽ  right  click  ചെയ്തു കോപ്പി ഞെക്കി D  യിൽ right ക്ലിക്ക് ചെയ്തു പേസ്റ്റ് ഇൽ  അമർത്തി ...TUNG 

വീണ്ടും ഒരു മെസ്സേജ്... "cannot copy Westlife :when you are looking like that" ...കർത്താവേ ...ഇതെന്തു കഥ...ഞാൻ കമ്പ്യൂട്ടർ ഇൽ  അങ്ങനെ (?) നോക്കി  ഇരുന്നാൽ  അതു Westlife  കോപ്പി ചെയില്ല പോലും...ടെൻഷൻ  ആയി....ഒന്നൂടെ ശ്രമിച്ചു...വീണ്ടും അതെ സന്ദേശം...മൂന്നാം വട്ടം നോട്ടത്തിന്റെ style ഒന്ന് മാറ്റി പിടിച്ചു...ചെറിയ ഒരു ചിരിയും ഒക്കെ ആയിട്ട് ഒരു മയത്തിൽ നോക്കി...അപോഴും പറയുന്നു എന്റെ നോട്ടം ശരിയല്ലന്നു ...

ഇത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ...നാലാം പ്രാവശ്യം...ഞാൻ തല ഒരു side ലോട്ട് പിടിച്ചു ഏറു കണ്ണിട്ടു കമ്പ്യൂട്ടർ ഇൽ  നോക്കി കൊണ്ട് പേസ്റ്റ് അമർത്തി ...വീണ്ടും അതെ സന്ദേശം...ശെടാ ഇതാണോ artificial intelligence ...ഞാൻ ഒളിഞ്ഞു നോക്കിയതും കമ്പ്യൂട്ടർ തിരിച്ചറിഞ്ഞോ...

അഞ്ചാമത്തെ പ്രാവശ്യം കമ്പ്യൂട്ടർ ഇനെ പരീക്ഷിക്കണ്ട എന്ന് ഉറപ്പിച്ചു......ഇനി എന്റെ നോട്ടം കാരണം ഫയൽ  കോപ്പി ചെയ്യതിരിക്കണ്ട...ഞാൻ മൗസ് നല്ല പോലെ aim ചെയ്തു പിടിച്ചിട്ടു കസേരയിൽ തിരിഞ്ഞു ഇരുന്നു...എന്നിട്ട് ഒറ്റ ക്ലിക്ക് ...

ഞാൻ സന്തോഷത്തോടെ തിരിഞ്ഞു നോക്കി...അപോഴും അതെ മെസ്സേജ് ....ശെടാ...ഇപ്രാവശ്യം സത്യസന്ധമായി കമ്പ്യൂട്ടർ ഇൽ  നോക്കുക പോലും ചെയ്യാതെ കോപ്പി ചെയ്തതാണല്ലോ ...പിന്നെ എന്തിനു "cannot copy Westlife:when you are looking like that" എന്ന് പറയണം... 

ആലോചിച്ചു ഒരു പിടീം കിട്ടാതെ നിക്കുമ്പോ പിന്നിൽ നിന്ന് ഒരു ചിരി...നോക്കുമ്പോ അഞ്ചാം ക്ലാസ്സുകാരനായ എന്റെ കസിൻ..."ചേച്ചിക്ക് വട്ടായോ, ഇതെന്താ ഇങ്ങനെ പുറകോട്ടു തിരിഞ്ഞിരുന്നു കമ്പ്യൂട്ടർ ഇൽ പണിയുന്നത് " എന്ന് ...poor  boy ...10 ആം ക്ലാസ്സ്കരിയായ ഞാൻ നോക്കീട്ടു പറ്റുന്നില്ല...പിന്നെ ഇവനോട് പറഞ്ഞിട്ട് എന്താ കാര്യം...

പിന്നെ എന്തായാലും ഒരാളെ കമ്പ്യൂട്ടർ പടിപിക്കാൻ കിട്ടിയ chance  അല്ലെ...ഞാൻ സന്ദർഭവും  സാഹചര്യവും പ്രശ്ന പരിഹാരത്തിനു ഞാൻ ചെയ്ത steps  ഒക്കെയും പറഞ്ഞു കോടുത്തു...ഇത്രേം കഴിഞ്ഞപോ അവൻ പൊട്ടി പൊട്ടി ചിരി തുടങ്ങി...ചിരിക്കിടയിൽ എപോഴോ അവൻ "when you are looking like that" എന്ന് പാടുന്ന കേട്ടുവോ...ഒന്ന് ഉറപ്പിക്കാൻ westlife  എന്നാ folder  ഓപ്പണ്‍ ചെയ്തു നോക്കി ...സംഗതി ശെരിയാ ...ആ ഫോൾഡർ ഇലെ  ഒരു പാട്ടിന്റെ  ടൈറ്റിൽ ആയിരുന്നു "when you are looking like that"...നമ്മൾ ഈ പോളി technic ഇൽ  ഒന്നും പോയിട്ടില്ലാത്തത് കൊണ്ട് മനസ്സിലായില്ല....

അങ്ങനെ അമ്മ ശശി ആയി...

(കഥ പകുതി ആയപോഴേ വാവ ഉറങ്ങി...വാവയുടെ അപ്പൻ 73 ആമത്തെ  തവണ ആണ് ഈ കഥ കേൾക്കുന്നത്‌  എന്ന് പറഞ്ഞു നേരത്തെ ഓടിരക്ഷപെട്ടിരുന്നു ....അമ്മ മാത്രം പഴയ മണ്ടത്തരം ഓർത്തോർത്തു ചിരിച്ചു കൊണ്ടേയിരുന്നു )

അമ്മകഥകൾ -1

നേരത്തെ പറഞ്ഞ പോലെ ഡാഡി യുടെയും അമ്മയുടെയും കഥകൾ കേട്ട് ബോർ അടിക്കാൻ ആണല്ലോ എന്റെ പാവം വാവയുടെ വിധി...വാവ കേട്ട കഥകളിൽ ചിലത് ...

സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്‌ . എന്ന് വച്ചാല്‍ പത്താം ക്ലാസ്സ് പരൂക്ഷ ഒക്കെ കഴിഞ്ഞു സിനിമയിലെ നായകന്റെ പെങ്ങന്മാരെ പോലെ ടൈപ്പ് തയ്യല്‍ തുടങ്ങിയ ലോട്ടുലൊടുക്ക് പരിപാടികളും പഠിച്ചു നടക്കുന്ന സമയം. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ആണ് എഞ്ചിനീയറിംഗ് നു പഠിക്കുന്ന ചേട്ടന് ഒരു കമ്പ്യൂട്ടര്‍ വേണം എന്ന തോന്നല്‍ ഉണ്ടാവുന്നത് . ആഗ്രഹം ന്യായം ആണെന്ന് വീട്ടുകാര്‍ അന്ഗീകരിക്കുക കൂടി ചെയ്തതോടെ ഞങ്ങള്‍ മൂന്നു കൊച്ചു Einstein കള്‍ടെ മനസ്സിലും ഒരേ ഒരു ചിന്ത മാത്രം.


( ഒരു കാര്യം പറയാന്‍ മറന്നു...എനിക്ക് മേല്‍ പറഞ്ഞ ടൈപ്പ് തയ്യല്‍ ഇത്യാദി പരിപാടികളെ അറിയൂട്ടോ...computer എന്ന വസ്തു കാലത്തു ഞാന്‍ കണ്ടിട്ട് മാത്രമേ ഉള്ളു . ചേട്ടനും അനിയനും ഒക്കെ കമ്പ്യൂട്ടര്‍ ഒക്കെ പഠിച്ചുള്ള വലിയ ആള്‍കാര്‍ ആണ്...അമ്മയും ചില്ലറക്കാരി അല്ല . അല്പം സ്വല്പം കമ്പ്യൂട്ടര്‍ ജ്ഞാനം ഒക്കെ അമ്മയ്ക്കും ഉണ്ട്...ഞാനും അപ്പനും മാത്രമേ ഉള്ളു രണ്ടു നിരക്ഷരാര്‍. )

അങ്ങനെ കാത്തു കാത്തിരുന്നു ഒടുവില്‍ ലത് വന്നു. ഞാന്‍ അപ്പനും ദൂരെ മാറി നിന്ന് ചേട്ടായിടെ കമ്പ്യൂട്ടര്‍ പരിഞ്ജാനം കണ്ടു അല്ഭുതപെട്ടു നിക്കുന്നു ... ഏത് കാലത്താണ് നമ്മളും ഇങ്ങനെ ഒക്കെ  എന്നോര്‍ത്ത് ഇടയ്ക്ക് ഇടയ്ക്ക്നോക്കി നെടുവീര്പും. ഒടുവില്‍ ചേട്ടായി എന്നെ അടുത്ത് വിളിച്ചു നോട്ട് പാഡ് തുറന്നു തന്നിട്ട് നിനക്കു ടൈപ്പ് അറിയില്ലേ, ചുമ്മാ ടൈപ്പ് ചെയ്തു കളിച്ചോ എന്ന് അല്പം പരിഹാസത്തോടെ പറയുന്നു... കുന്ത്രാണ്ടത്തില്‍ ഒന്നു തൊടാനുള്ള ആഗ്രഹം കൊണ്ടു പരിഹാസം മൈന്‍ഡ് ചെയ്യാതെ അറിയാവുന്ന സകല വാക്കുകളും ടൈപ്പ് ചെയ്തു നോക്കി  ..അത് കണ്ടപ്പോഴുണ്ടായ സന്തോഷം. ഒന്നും പറയണ്ടെന്റെ പൊന്നെ...

അപ്പന് അല്പം സ്വല്പം പടം വര ഒക്കെ ഉള്ളതുകൊണ്ട് ആള്‍ക്ക് ചേട്ടായി പെയിന്റ് തുറന്നു വച്ചു കൊടുത്തു...തികഞ്ഞ പാലാക്കാരൻ  ആയ അദ്ദേഹം നേരെ എടുത്തു വച്ചു കെ എം മാണിയുടെ ഒരു ചിത്രം തന്നെ അങ്ങ് വരച്ചു...അങ്ങനെ ഞാനും ഹാപ്പി അപ്പനും ഹാപ്പി ഞങ്ങള്‍ടെ സന്തോഷം കണ്ടു ചെട്ടയിയും ഹാപ്പി...അങ്ങനെ ഹാപ്പി ഫാമിലി...

സംഭവത്തിന്റെ തുടക്കം അവിടെ നിന്നാണ്...പതിയെ പതിയ കമ്പ്യൂട്ടര്‍ ജ്ഞാനി ആയ ചേട്ടായി എന്നെ കമ്പ്യൂട്ടര്‍ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തുടങ്ങി. സിനിമ കാണാനും കട്ട് കോപ്പി പേസ്റ്റ് തുടങ്ങി ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറിഞ്ഞിരിക്കണ്ട അവശ്യ സംഭവങ്ങള്‍ ഒക്കെ ഞാന്‍ ചൊല്ലി പഠിച്ചും ഞാനും ഒരാളായി..അങ്ങനെ ഇരിക്കെ ഒരു ദിവസം..

(തുടരും...)

മൂന്നാം വരവ്

വെറും നാലര കൊല്ലം കഴിഞ്ഞിരിക്കുന്നു...ഇങ്ങനെ ഒരു ബ്ലോഗ്‌ ഉണ്ടെന്ന കാര്യം പോലും ഞാൻ മറന്നിരുന്നു...ഇന്ന് യാദ്രിശ്ചികം ആയി ഇതിന്റെ കാര്യം ഓർത്തു. എങ്കിൽ രണ്ടു വരി എഴുതി കളയാം എന്ന് കരുതി...

നാലര കൊല്ലം...ഈ കാലഘട്ടത്തിൽ എന്ത് മാത്രം മാറ്റങ്ങൾ ആണ് ജീവിതത്തിൽ വന്നത്...ഈ ബ്ലോഗ്‌ ഉണ്ടാക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ ഉം അതിരുന്ന കമ്പനി യും  ഉപേക്ഷിച്ചു...വീണ്ടും എന്റെ പഴയ കമ്പനി യിൽ ജോലിയിൽ പ്രവേശിച്ചു...അവിടേം പല പല ജോലികൾ ...അവിടുന്ന് പല പല സ്ഥലങ്ങൾ....നമ്മുടെ കൊച്ചി മുതൽ ഇപോ ഇങ്ങു അമേരിക്ക വരെ എത്തി നിക്കുന്ന യാത്രകൾ...

ഇതിനിടയിൽ  എപോഴോ പഴയ കമ്പനിയിലെ പ്രിയ സുഹൃത്തിനെ upgrade ചെയ്ത്  ജീവിതപങ്കാളി ആക്കി...സുഹൃത്തിനെ കല്യാണം  കഴിച്ചാൽ  ജീവിതം ഇടയ്ക്കു ബോർ അടിക്കും എന്ന് ആരോ പറഞ്ഞത് ഓര്ക്കുന്നു...എല്ലാ കഥകളും രണ്ടു പേര്ക്കും അറിയുന്നത് കൊണ്ട്  സംസാരിക്കാൻ ഒരു വിഷയ ദാരിദ്ര്യം ...എങ്കിൽ പിന്നെ പഴങ്കഥകൾ പറഞ്ഞു കേള്പിക്കാൻ ഒരാളെ കൂടെ അവതരിപിക്കാം എന്ന് കരുതി...അങ്ങനെ ഒരു കുട്ടി മടിച്ചി പാറു കൂടെ രംഗ പ്രവേശം ചെയ്തു...പാറുനെ നോക്കാനായി ഞാൻ ജോലി തല്കാലം വേണ്ടാന്ന് വച്ചു ..

അങ്ങനെ ഞാനും അച്ചായനും മത്സരിച്ചു പാറുനോട് പഴങ്കഥകൾ പറഞ്ഞു  സസുഖം ജീവിച്ചു പോണു

അങ്ങനെ കഥ ഇത് വരെ കഴിഞ്ഞു...ജോലിയും കൂലിയും ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ ചിലപോ ഇവിടൊക്കെ വന്നേക്കാം...ജാഗ്രതെ !!!!

Wednesday, March 25, 2009

ഇതൊരു രോഗം ആണോ ഡോക്ടര്‍ ???

ഈയിടെയായി വായില്‍ വരുന്ന പാട്ടുകളില്‍ എല്ലാം ഒരു മെന്റല് മയം... അതായത്
  1. മെന്റല്‍ ‍ ആയതും പൂവുലഞ്ഞുവോ പൂവുലഞ്ഞതും ഇളം മെന്റല്‍ മെല്ലെ വന്നതും കടം കഥ അല്ലെയോ ...
  2. മെന്റല്‍ നീയും മെന്റല്‍ ഞാനും ചേര്‍ന്നിരുന്നാല്‍ തിരുവോണം .....
  3. എന്ത് പറഞ്ഞാലും നീ മെന്റല്‍ അല്ലെ വാവേ ..........
  4. മെന്റല്‍ ഹംസമേ പനിനീര്‍ കുളിരില്‍ ............

ഇതൊരു രോഗമാണോ ഡോക്ടര്‍ ??? എനിക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ ഡോക്ടര്‍ ?

Tuesday, March 24, 2009

രണ്ടാം വരവ്

ആദ്യത്തെ പോസ്റ്റ് നു കൃത്യം ഒരു വര്‍ഷം ശേഷം മടിച്ചി പാറു മടങ്ങി എത്തിയിരിക്കുന്നു... ഈ കണ്ട കാലം അത്രേം ബ്ലോഗ് വായനയ്ക്ക് മാത്രമെ സമയം ഉള്ളായിരുന്നു ..ഇന്നിപ്പോ കുറെ സമയം കിട്ടിയ സ്ഥിതിക്ക് എന്തെങ്കിലും ഒക്കെ കുത്തി കുറിച്ചാലോ എന്ന് ഒരു ആഗ്രഹം. അങ്ങനെ വീണ്ടും കടലാസും പേനയും ഒക്കെ എടുത്തു ഇറങ്ങിയതാ....എന്താപ്പോ എഴുതുക !!!! എന്ത് എഴുതാന്‍ വേണ്ടിയാണു ഈ പരിപാടി തുടങ്ങിയെന്നു പോലും മറന്നു പോയി...ഈശ്വരാ എഴുതാന്‍ ഒരു വിഷയം പോലും കിട്ടുന്നില്ലല്ലോ...
ഓകേ ഒരു കാര്യം ചെയ്യാം...ഒന്നാലോചിച്ചിട്ട് വരാം .....

(മിക്കവാറും ഇനി മൂന്നാം വരവ് എഴുതാനായി അടുത്ത കൊല്ലമേ തിരിച്ചു വരവ് ഉണ്ടാവൂ ;-) )

Thursday, March 27, 2008

അവള്‍ ബ്ലോഗ് എഴുതുകയാണ് .....

എനിക്കും ഒരു ബ്ലോഗ് ഉണ്ടെങ്കില്‍ എന്ത് ഞാന്‍ ഏഴുതും
എന്റമ്മോ എന്ത് ഞാന്‍ എഴുത്തും. . .


ചോ : ഒന്നും എഴുതാനില്ലെങ്കില്‍ പിന്നെ എന്തിന് ഇങ്ങനെ ഒരു സാഹസം ?
ഉ : അത് ഒരു ആഗ്രഹം. എല്ലാരും എഴുതുന്നത് കണ്ടപ്പോ എഴുതാന്‍ ഒന്നും അറിയില്ലെന്കിലും ഒന്നെഴുതി നോക്കിയാലോ എന്നൊരു ആഗ്രഹം ഒരു ആവേശം . എന്റെ നാട്ടുകാര്‍ തന്നെ പലരും ഈ രംഗത്ത് പ്രശസ്തരായി കഴിഞ്ഞിരിക്കുന്ന സത്യം ഈയിടെയാണ് അറിഞ്ഞത്....മര്യാദക്ക് എന്തേലും ചെയ്തു പ്രശസ്തയാവാമെന്ന പ്രതീക്ഷ എനിക്ക് നഷ്ടപെട്ടുകഴിഞ്ഞു. ഇനി പരീക്ഷിക്കാന്‍ ഈ ഒരു പരിപാടി കൂടിയേ ബാക്കി ഉള്ളു...ഇനി പരീക്ഷിച്ചു നോക്കാഞ്ഞിട്ടാണ് രക്ഷപെടാതിരുന്നത് എന്നൊരു കുറ്റബോധം ഭാവിയില്‍ തോന്നാന്‍ പാടില്ലല്ലോ...

ചോ : അല്ല എന്ത് ഉദ്ദേശിച്ചാ ?
ഉ : ഒന്നും ഉദ്ദേശിച്ചിട്ടില്ല ഒരു ആഗ്രഹത്തിന്റെ പേരില്‍ ട്രൈ ചെയ്തു നോക്കിയതാ. കാര്യമായി എന്തേലും എഴുതാനും ഇല്ല.. ഇനി സ്വന്തമായി നല്ല വല്ല കഥയോ കവിതയോ എഴുതാം എന്ന് കരുതിയാല്‍ അതിനുള്ള കഴിവും ഇല്ല..എന്നാലും പാവത്തുങ്ങല്ക് ബ്ലോഗ് എഴുതാന്‍ പാടില്ലാന്നു ആരും പറഞ്ഞിട്ടില്ലല്ലോ... ആരും വായിക്കാതിരുന്നാല്‍ പോരെ ?

ചോ : ഇതു ആരെങ്കിലും വായിക്കും എന്ന് കരുതുന്നുണ്ടോ ?
ഉ : ആരും സ്വമേധയ വായിക്കും എന്ന പ്രതീക്ഷ എനിക്കില്ല... ആരെ എങ്കിലും ഒക്കെ ഭീഷണി പെടുത്തി വായിപ്പിക്കണം

ചോ : ഈ ബ്ലോഗില്‍ വായനക്കാര്‍ക്ക് എന്ത് പ്രതീക്ഷിക്കാം ?
ഉ : ഹൌ‌ അപ്പൊ വായനക്കാര്‍ എന്നൊരു വിഭാഗം എന്നെങ്കിലും ഉണ്ടാവും എന്ന് ഒരു പ്രതീക്ഷ ഉണ്ടല്ലേ സന്തോഷം. ഇവിടെ എന്തും പ്രതീക്ഷിക്കാം.എന്റെ ജീവിതത്തിലെ ചെറുതും വലുതുമായ മണ്ടത്തരങ്ങള്‍, തമാശകള്‍ പിന്നെ എന്റെ ചുറ്റുപാടും ഉള്ള മണ്ടീ മണ്ടന്മാരുടെ (എങ്ങനെ സംഭവിചൂന്നു അറിയൂല്ല...ഏത് നാട്ടില്‍ ചെന്നാലും എനിക്ക് കൂട്ടുകാരായി കിട്ടുന്നത് ആ നാട്ടിലെ ഏറ്റവും അറിയപെടുന്ന മണ്ടനേം മണ്ടിയേം ആവും ) മണ്ടത്തരങ്ങള്‍ പിന്നെ അവിടുന്നും ഇവിടുന്നും കേട്ടു എനിക്കിഷ്ടപെട്ട എന്നാല്‍ വേറെ എവിടെയെങ്കിലും പരീക്ഷിക്കാം എന്ന് എനിക്ക് തോന്നുന്ന കൊച്ചു തമാശകള്‍ അങ്ങനെ എന്തും .
ചോ : രേവതിക്കുട്ടി എന്നത് സ്വന്തം പേരു തന്നെയോ?
ഉ: അല്ല സ്വന്തം പേരു ഉപയോഗിച്ചാല്‍ എന്റെയും എന്റെ ഈ പോസ്ടിന്റെയും അന്ത്യം ഉടനെ തന്നെ ഉണ്ടാവുമെന്ന തിരിച്ചറിവാണ്‌ സ്വന്തം പേരിനു പകരം എന്റെ നാള് ഉപയോഗിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് . ഒരു ഒന്നു രണ്ടു പോസ്റ്റ് എങ്കിലും ഇടണം എന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റാണോ?

ചോ : ഇത്രയ്ക്കു ആക്രാന്തം ആണെന്കില്‍ പിന്നെ ചിലപ്പ് നിര്‍ത്തിയിട്ട്‌ ആ സാഹസം തുടങ്ങികൂടെ ?
ഉ: ഇത്രേം ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്കും ഒരു സംശയം...അത് വേണമോ? എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം അല്ലെ ?

അവള്‍ ബ്ലോഗ് എഴുതുകയാണ് .....