എനിക്കും ഒരു ബ്ലോഗ് ഉണ്ടെങ്കില്‍ എന്ത് ഞാന്‍ ഏഴുതും
എന്റമ്മോ എന്ത് ഞാന്‍ എഴുത്തും. . .
ചോ : ഒന്നും എഴുതാനില്ലെങ്കില്‍ പിന്നെ എന്തിന് ഇങ്ങനെ ഒരു സാഹസം ?
ഉ : അത് ഒരു ആഗ്രഹം. എല്ലാരും എഴുതുന്നത് കണ്ടപ്പോ എഴുതാന്‍ ഒന്നും അറിയില്ലെന്കിലും ഒന്നെഴുതി നോക്കിയാലോ എന്നൊരു ആഗ്രഹം ഒരു ആവേശം . എന്റെ നാട്ടുകാര്‍ തന്നെ പലരും ഈ രംഗത്ത് പ്രശസ്തരായി കഴിഞ്ഞിരിക്കുന്ന സത്യം ഈയിടെയാണ് അറിഞ്ഞത്....മര്യാദക്ക് എന്തേലും ചെയ്തു പ്രശസ്തയാവാമെന്ന പ്രതീക്ഷ എനിക്ക് നഷ്ടപെട്ടുകഴിഞ്ഞു. ഇനി പരീക്ഷിക്കാന്‍ ഈ ഒരു പരിപാടി കൂടിയേ ബാക്കി ഉള്ളു...ഇനി പരീക്ഷിച്ചു നോക്കാഞ്ഞിട്ടാണ് രക്ഷപെടാതിരുന്നത് എന്നൊരു കുറ്റബോധം ഭാവിയില്‍ തോന്നാന്‍ പാടില്ലല്ലോ...
ചോ : അല്ല എന്ത് ഉദ്ദേശിച്ചാ ?
ഉ : ഒന്നും ഉദ്ദേശിച്ചിട്ടില്ല ഒരു ആഗ്രഹത്തിന്റെ പേരില്‍ ട്രൈ ചെയ്തു നോക്കിയതാ. കാര്യമായി എന്തേലും എഴുതാനും ഇല്ല.. ഇനി സ്വന്തമായി നല്ല വല്ല കഥയോ കവിതയോ എഴുതാം എന്ന് കരുതിയാല്‍ അതിനുള്ള കഴിവും ഇല്ല..എന്നാലും പാവത്തുങ്ങല്ക് ബ്ലോഗ് എഴുതാന്‍ പാടില്ലാന്നു ആരും പറഞ്ഞിട്ടില്ലല്ലോ... ആരും വായിക്കാതിരുന്നാല് പോരെ ?
ചോ : ഇതു ആരെങ്കിലും വായിക്കും എന്ന് കരുതുന്നുണ്ടോ ?
ഉ : ആരും സ്വമേധയ വായിക്കും എന്ന പ്രതീക്ഷ എനിക്കില്ല... ആരെ എങ്കിലും ഒക്കെ ഭീഷണി പെടുത്തി വായിപ്പിക്കണം
ചോ : ഈ ബ്ലോഗില്‍ വായനക്കാര്‍ക്ക് എന്ത് പ്രതീക്ഷിക്കാം ?
ഉ : ഹൌ അപ്പൊ വായനക്കാര്‍ എന്നൊരു വിഭാഗം എന്നെങ്കിലും ഉണ്ടാവും എന്ന് ഒരു പ്രതീക്ഷ ഉണ്ടല്ലേ സന്തോഷം. ഇവിടെ എന്തും പ്രതീക്ഷിക്കാം.എന്റെ ജീവിതത്തിലെ ചെറുതും വലുതുമായ മണ്ടത്തരങ്ങള്‍, തമാശകള്‍ പിന്നെ എന്റെ ചുറ്റുപാടും ഉള്ള മണ്ടീ മണ്ടന്മാരുടെ (എങ്ങനെ സംഭവിചൂന്നു അറിയൂല്ല...ഏത് നാട്ടില്‍ ചെന്നാലും എനിക്ക് കൂട്ടുകാരായി കിട്ടുന്നത് ആ നാട്ടിലെ ഏറ്റവും അറിയപെടുന്ന മണ്ടനേം മണ്ടിയേം ആവും ) മണ്ടത്തരങ്ങള്‍ പിന്നെ അവിടുന്നും ഇവിടുന്നും കേട്ടു എനിക്കിഷ്ടപെട്ട എന്നാല്‍ വേറെ എവിടെയെങ്കിലും പരീക്ഷിക്കാം എന്ന് എനിക്ക് തോന്നുന്ന കൊച്ചു തമാശകള്‍ അങ്ങനെ എന്തും .
ചോ : രേവതിക്കുട്ടി എന്നത് സ്വന്തം പേരു തന്നെയോ?
ഉ: അല്ല സ്വന്തം പേരു ഉപയോഗിച്ചാല്‍ എന്റെയും എന്റെ ഈ പോസ്ടിന്റെയും അന്ത്യം ഉടനെ തന്നെ ഉണ്ടാവുമെന്ന തിരിച്ചറിവാണ് സ്വന്തം പേരിനു പകരം എന്റെ നാള് ഉപയോഗിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് . ഒരു ഒന്നു രണ്ടു പോസ്റ്റ് എങ്കിലും ഇടണം എന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റാണോ?
ചോ : ഇത്രയ്ക്കു ആക്രാന്തം ആണെന്കില് പിന്നെ ചിലപ്പ് നിര്‍ത്തിയിട്ട് ആ സാഹസം തുടങ്ങികൂടെ ?
ഉ: ഇത്രേം ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്കും ഒരു സംശയം...അത് വേണമോ? എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം അല്ലെ ?
അവള് ബ്ലോഗ് എഴുതുകയാണ് .....