Friday, August 23, 2013

അമ്മകഥകൾ -1

നേരത്തെ പറഞ്ഞ പോലെ ഡാഡി യുടെയും അമ്മയുടെയും കഥകൾ കേട്ട് ബോർ അടിക്കാൻ ആണല്ലോ എന്റെ പാവം വാവയുടെ വിധി...വാവ കേട്ട കഥകളിൽ ചിലത് ...

സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്‌ . എന്ന് വച്ചാല്‍ പത്താം ക്ലാസ്സ് പരൂക്ഷ ഒക്കെ കഴിഞ്ഞു സിനിമയിലെ നായകന്റെ പെങ്ങന്മാരെ പോലെ ടൈപ്പ് തയ്യല്‍ തുടങ്ങിയ ലോട്ടുലൊടുക്ക് പരിപാടികളും പഠിച്ചു നടക്കുന്ന സമയം. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ആണ് എഞ്ചിനീയറിംഗ് നു പഠിക്കുന്ന ചേട്ടന് ഒരു കമ്പ്യൂട്ടര്‍ വേണം എന്ന തോന്നല്‍ ഉണ്ടാവുന്നത് . ആഗ്രഹം ന്യായം ആണെന്ന് വീട്ടുകാര്‍ അന്ഗീകരിക്കുക കൂടി ചെയ്തതോടെ ഞങ്ങള്‍ മൂന്നു കൊച്ചു Einstein കള്‍ടെ മനസ്സിലും ഒരേ ഒരു ചിന്ത മാത്രം.


( ഒരു കാര്യം പറയാന്‍ മറന്നു...എനിക്ക് മേല്‍ പറഞ്ഞ ടൈപ്പ് തയ്യല്‍ ഇത്യാദി പരിപാടികളെ അറിയൂട്ടോ...computer എന്ന വസ്തു കാലത്തു ഞാന്‍ കണ്ടിട്ട് മാത്രമേ ഉള്ളു . ചേട്ടനും അനിയനും ഒക്കെ കമ്പ്യൂട്ടര്‍ ഒക്കെ പഠിച്ചുള്ള വലിയ ആള്‍കാര്‍ ആണ്...അമ്മയും ചില്ലറക്കാരി അല്ല . അല്പം സ്വല്പം കമ്പ്യൂട്ടര്‍ ജ്ഞാനം ഒക്കെ അമ്മയ്ക്കും ഉണ്ട്...ഞാനും അപ്പനും മാത്രമേ ഉള്ളു രണ്ടു നിരക്ഷരാര്‍. )

അങ്ങനെ കാത്തു കാത്തിരുന്നു ഒടുവില്‍ ലത് വന്നു. ഞാന്‍ അപ്പനും ദൂരെ മാറി നിന്ന് ചേട്ടായിടെ കമ്പ്യൂട്ടര്‍ പരിഞ്ജാനം കണ്ടു അല്ഭുതപെട്ടു നിക്കുന്നു ... ഏത് കാലത്താണ് നമ്മളും ഇങ്ങനെ ഒക്കെ  എന്നോര്‍ത്ത് ഇടയ്ക്ക് ഇടയ്ക്ക്നോക്കി നെടുവീര്പും. ഒടുവില്‍ ചേട്ടായി എന്നെ അടുത്ത് വിളിച്ചു നോട്ട് പാഡ് തുറന്നു തന്നിട്ട് നിനക്കു ടൈപ്പ് അറിയില്ലേ, ചുമ്മാ ടൈപ്പ് ചെയ്തു കളിച്ചോ എന്ന് അല്പം പരിഹാസത്തോടെ പറയുന്നു... കുന്ത്രാണ്ടത്തില്‍ ഒന്നു തൊടാനുള്ള ആഗ്രഹം കൊണ്ടു പരിഹാസം മൈന്‍ഡ് ചെയ്യാതെ അറിയാവുന്ന സകല വാക്കുകളും ടൈപ്പ് ചെയ്തു നോക്കി  ..അത് കണ്ടപ്പോഴുണ്ടായ സന്തോഷം. ഒന്നും പറയണ്ടെന്റെ പൊന്നെ...

അപ്പന് അല്പം സ്വല്പം പടം വര ഒക്കെ ഉള്ളതുകൊണ്ട് ആള്‍ക്ക് ചേട്ടായി പെയിന്റ് തുറന്നു വച്ചു കൊടുത്തു...തികഞ്ഞ പാലാക്കാരൻ  ആയ അദ്ദേഹം നേരെ എടുത്തു വച്ചു കെ എം മാണിയുടെ ഒരു ചിത്രം തന്നെ അങ്ങ് വരച്ചു...അങ്ങനെ ഞാനും ഹാപ്പി അപ്പനും ഹാപ്പി ഞങ്ങള്‍ടെ സന്തോഷം കണ്ടു ചെട്ടയിയും ഹാപ്പി...അങ്ങനെ ഹാപ്പി ഫാമിലി...

സംഭവത്തിന്റെ തുടക്കം അവിടെ നിന്നാണ്...പതിയെ പതിയ കമ്പ്യൂട്ടര്‍ ജ്ഞാനി ആയ ചേട്ടായി എന്നെ കമ്പ്യൂട്ടര്‍ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തുടങ്ങി. സിനിമ കാണാനും കട്ട് കോപ്പി പേസ്റ്റ് തുടങ്ങി ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറിഞ്ഞിരിക്കണ്ട അവശ്യ സംഭവങ്ങള്‍ ഒക്കെ ഞാന്‍ ചൊല്ലി പഠിച്ചും ഞാനും ഒരാളായി..അങ്ങനെ ഇരിക്കെ ഒരു ദിവസം..

(തുടരും...)

No comments: