എനിക്കും ഒരു ബ്ലോഗ് ഉണ്ടെങ്കില്‍ എന്ത് ഞാന്‍ ഏഴുതും
എന്റമ്മോ എന്ത് ഞാന്‍ എഴുത്തും. . .
ചോ : ഒന്നും എഴുതാനില്ലെങ്കില്‍ പിന്നെ എന്തിന് ഇങ്ങനെ ഒരു സാഹസം ?
ഉ : അത് ഒരു ആഗ്രഹം. എല്ലാരും എഴുതുന്നത് കണ്ടപ്പോ എഴുതാന്‍ ഒന്നും അറിയില്ലെന്കിലും ഒന്നെഴുതി നോക്കിയാലോ എന്നൊരു ആഗ്രഹം ഒരു ആവേശം . എന്റെ നാട്ടുകാര്‍ തന്നെ പലരും ഈ രംഗത്ത് പ്രശസ്തരായി കഴിഞ്ഞിരിക്കുന്ന സത്യം ഈയിടെയാണ് അറിഞ്ഞത്....മര്യാദക്ക് എന്തേലും ചെയ്തു പ്രശസ്തയാവാമെന്ന പ്രതീക്ഷ എനിക്ക് നഷ്ടപെട്ടുകഴിഞ്ഞു. ഇനി പരീക്ഷിക്കാന്‍ ഈ ഒരു പരിപാടി കൂടിയേ ബാക്കി ഉള്ളു...ഇനി പരീക്ഷിച്ചു നോക്കാഞ്ഞിട്ടാണ് രക്ഷപെടാതിരുന്നത് എന്നൊരു കുറ്റബോധം ഭാവിയില്‍ തോന്നാന്‍ പാടില്ലല്ലോ...
ചോ : അല്ല എന്ത് ഉദ്ദേശിച്ചാ ?
ഉ : ഒന്നും ഉദ്ദേശിച്ചിട്ടില്ല ഒരു ആഗ്രഹത്തിന്റെ പേരില്‍ ട്രൈ ചെയ്തു നോക്കിയതാ. കാര്യമായി എന്തേലും എഴുതാനും ഇല്ല.. ഇനി സ്വന്തമായി നല്ല വല്ല കഥയോ കവിതയോ എഴുതാം എന്ന് കരുതിയാല്‍ അതിനുള്ള കഴിവും ഇല്ല..എന്നാലും പാവത്തുങ്ങല്ക് ബ്ലോഗ് എഴുതാന്‍ പാടില്ലാന്നു ആരും പറഞ്ഞിട്ടില്ലല്ലോ... ആരും വായിക്കാതിരുന്നാല് പോരെ ?
ചോ : ഇതു ആരെങ്കിലും വായിക്കും എന്ന് കരുതുന്നുണ്ടോ ?
ഉ : ആരും സ്വമേധയ വായിക്കും എന്ന പ്രതീക്ഷ എനിക്കില്ല... ആരെ എങ്കിലും ഒക്കെ ഭീഷണി പെടുത്തി വായിപ്പിക്കണം
ചോ : ഈ ബ്ലോഗില്‍ വായനക്കാര്‍ക്ക് എന്ത് പ്രതീക്ഷിക്കാം ?
ഉ : ഹൌ അപ്പൊ വായനക്കാര്‍ എന്നൊരു വിഭാഗം എന്നെങ്കിലും ഉണ്ടാവും എന്ന് ഒരു പ്രതീക്ഷ ഉണ്ടല്ലേ സന്തോഷം. ഇവിടെ എന്തും പ്രതീക്ഷിക്കാം.എന്റെ ജീവിതത്തിലെ ചെറുതും വലുതുമായ മണ്ടത്തരങ്ങള്‍, തമാശകള്‍ പിന്നെ എന്റെ ചുറ്റുപാടും ഉള്ള മണ്ടീ മണ്ടന്മാരുടെ (എങ്ങനെ സംഭവിചൂന്നു അറിയൂല്ല...ഏത് നാട്ടില്‍ ചെന്നാലും എനിക്ക് കൂട്ടുകാരായി കിട്ടുന്നത് ആ നാട്ടിലെ ഏറ്റവും അറിയപെടുന്ന മണ്ടനേം മണ്ടിയേം ആവും ) മണ്ടത്തരങ്ങള്‍ പിന്നെ അവിടുന്നും ഇവിടുന്നും കേട്ടു എനിക്കിഷ്ടപെട്ട എന്നാല്‍ വേറെ എവിടെയെങ്കിലും പരീക്ഷിക്കാം എന്ന് എനിക്ക് തോന്നുന്ന കൊച്ചു തമാശകള്‍ അങ്ങനെ എന്തും .
ചോ : രേവതിക്കുട്ടി എന്നത് സ്വന്തം പേരു തന്നെയോ?
ഉ: അല്ല സ്വന്തം പേരു ഉപയോഗിച്ചാല്‍ എന്റെയും എന്റെ ഈ പോസ്ടിന്റെയും അന്ത്യം ഉടനെ തന്നെ ഉണ്ടാവുമെന്ന തിരിച്ചറിവാണ് സ്വന്തം പേരിനു പകരം എന്റെ നാള് ഉപയോഗിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് . ഒരു ഒന്നു രണ്ടു പോസ്റ്റ് എങ്കിലും ഇടണം എന്ന് ആഗ്രഹിക്കുന്നത് ഒരു തെറ്റാണോ?
ചോ : ഇത്രയ്ക്കു ആക്രാന്തം ആണെന്കില് പിന്നെ ചിലപ്പ് നിര്‍ത്തിയിട്ട് ആ സാഹസം തുടങ്ങികൂടെ ?
ഉ: ഇത്രേം ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്കും ഒരു സംശയം...അത് വേണമോ? എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം അല്ലെ ?
അവള് ബ്ലോഗ് എഴുതുകയാണ് .....
13 comments:
llantSorry for the comment in English .... congrats Gud writing ... Awaiting more 'kusruthi' stuff from u ....
ഹൊ ഇതില്‍ ഒന്നും ആരും കേറി നോക്കുമെന്നു തീരെ പ്രതീക്ഷിച്ചതല്ല. ഒരു comment കണ്ടപ്പോ ഭയങ്കര സന്തോഷം. നന്ദിയുണ്ടു രാഹുലെ നന്ദിയുണ്ടു. (നന്ദി മാത്രമെ ഉള്ളു പക്ഷെ :) )
hhhhmmmm :-)
i am very new to the blogs.... can u send me links to some gud malayalam ....blogs
....
blogging nirthiyo???... pinne postonnum kandilla ....?
ഞാനും ഒരു തുടക്കക്കാരി തന്നെയാണു. സമയം കിട്ടാത്തതുകൊണ്ടാണു പിന്നെ എഴുതഞെ. പണിയൊന്നും ഇല്ലാതെ ഒഫ്ഫികില് ഇരുന്ന ഒരു ദിവസം എഴുതിയതാണു ആദ്യത്തെതു. പിന്നെ ഇതിന്റെ ലിങ്ക് ആണെങ്കില്‍ ആര്‍ക്കും കൊടുത്തിട്ടും ഇല്ല..അതുകൊണ്ടു വായനക്കാര്‍ പുതിയ ബ്ലൊഗ് പ്രതീക്ഷിച്ചിരിക്കുമല്ലൊ എന്ന ഒരു വിഷമവും ഇല്ലാര്‍ന്നു. ഞാന്‍ ഒത്തിരി ഇഷ്ടപെടുന്ന ചില ബ്ലോഗുകള്ടെ ലിങ്ക് തരാം. താങ്കല്കു ഇഷ്ടപെടുമൊ എന്നറിഞൂട
http://arkjagged.blogspot.com/index.html
http://kodakarapuranam.sajeevedathadan.com/
http://brijviharam.blogspot.com/
http://malabar-express.blogspot.com/
Thank u very much revathikuttyyy
:-)
kolllaam..thudakkam nannaayi.. puthiya post vannotte...:D
puthiya post onnumille???
ezhuthanulla saahacharyam kittunnilla..athukonda ;-)
ഇത്ര നാള് ആയിട്ടും എഴുതാന്‍ ഉള്ള സമയം കിട്ടിയില്ലേ??
സാഹചര്യമില്ലാഞ്ഞിട്ടൊ സമയമില്ലഞ്ഞിട്ടൊ ഒന്നും അല്ല, മടിയാണ്... മടി...
ഞാന്‍ സാക്ഷി...
അയ്യോ അല്ല സാഹചര്യം ഇല്ലാത്തതു തന്നെയാണ് പ്രശ്നം...ആദ്യത്തെ പോസ്റ്റ് ഓഫീസില്‍ ഇരുന്നു ഉണ്ടാക്കിയതാ....പിന്നെ സ്ഥിരമായി ഓഫീസില്‍ ഇരുന്നു ഈ പണി ചെയ്താല്‍ മോള് വീട്ടില്‍ പോയിരുന്നു ബ്ലോഗ്ഗികോളൂ എന്ന് അവര്‍ പറഞ്ഞു കളയും . തല്കാലം റിസ്ക് എടുക്കാന്‍ വയ്യാത്തത് കൊണ്ടു ആണ് ഒരു ബ്രേക്ക് വേണ്ടി വന്നത്...
പിന്നെ നേരത്തെ ഒരു കമന്റിനു മറുപടി പറഞ്ഞതു ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു...എന്റെ ഈ ഉണക്ക പോസ്റ്റ് വായിക്കാനും ആള്കാര് ഉണ്ടെന്നു ഞാന്‍ അറിഞ്ഞില്ലല്ലോ...എന്തായാലും വായനക്കാര്‍ ഉണ്ടെന്നറിഞ്ഞ സ്ഥിതിക്ക് എല്ലാ പ്രശനവും ഉടനെ പരിഹരിക്കുന്നതാണ് .
ഉടനെ ഒരു സിസ്റ്റം വാങ്ങുന്നുണ്ട്...അത് എത്തുന്നതോടെ പുതിയ വര്‍ഷത്തില്‍ പൂര്‍വാധികം ശക്തിയോടെ ഞാനും രംഗത്ത് എത്തുന്നതാരിക്കും....
സ്നേഹത്തോടെ നിങ്ങളുടെ രേവതിക്കുട്ടി
എപ്പോഴത്തേക്ക് എഴുതി കഴിയും? കൂടുതല്‍ സമയം എടുത്താല്‍ വെയിറ്റിംഗ് ചാര്‍ജ്ജ് തരേണ്ടി വരും പറഞ്ഞേക്കാം.:)
റിസ്ക് എടുക്കാന്‍ വയ്യാത്തത് കൊണ്ട് ബ്രേക്ക് എടുത്ത പരിപാടി എന്തായാലും കലക്കി
വെയിറ്റിംഗ് ചാര്‍ജ് വേണ്ടി വരും എന്ന ഒറ്റ കാരണം കൊണ്ടു ഞാന്‍ ഒരു പോസ്റ്റ് കൂടി ഇടാന്‍ തീരുമാനിച്ചു..അതിന്റെ പണി പുരയില്‍ ആണ്...എന്ന് എഴുതി തീരും എന്നെനിക്കു അറിഞ്ഞൂടാ ...എന്നാലും അധികം ചാര്‍ജ് ആവാതെ ഉടനടി ഇടാന്‍ പരിശ്രമിക്കാം
Post a Comment